Sunday 18 March 2012

കേരളം കണ്ടതും കേട്ടതും...

ഹോ എന്തൊരു ആശ്വാസം !!! കുറെ നാളുകളായി എന്തൊരു ബഹളമായിരുന്നു?? കേരളക്കരയില്‍ സോമാലിയാക്കാരെ "ഹണ്ടിംഗ്' നടത്തിയ ഇറ്റലിക്കാരും, അവരെ പാര്‍പ്പിച്ചു, തീറ്റിച്ചു, സംരക്ഷിച്ച കേരളപ്പോലീസും, പിസാ വാങ്ങിച്ചോണ്ട് വന്ന ഇറ്റാലിയന്‍ മന്ത്രിയും, അങ്ങേരുടെ 'ജയിലുവേണ്ട റസ്റ്റ്‌ഹൗസ് മതിയെന്ന്' പറഞ്ഞുള്ള സമരവും ഒക്കെ കണ്ടപ്പോള്‍  'നാവികനായാല്‍ മതിയെന്ന്' വരെ തീരുമാനിച്ച മലയാളി; സ്വന്തം നാട്ടുകാരുടെ നെഞ്ജതുകൂടെ കപ്പലോടിച്ചു കേറ്റിയ 'നിസ്സാര' കുറ്റത്തിന്  കടലില്‍ എറിയപ്പെട്ട ( ചാടിയ ) മലയാളിയുടെ കഥ കേട്ടപ്പോള്‍ ആ തീരുമാനം അങ്ങ് പിന്‍വലിച്ചു..

അതിന്‍റെ ഇടയ്ക്കു പിറവം  തിരഞ്ഞെടുപ്പും; ചാനലുകളില്‍ നേര്‍ക്കുനേരും, വോട്ടുകവലയും, ഇലെക്ഷന്‍ എക്സ്പ്രസ്സും എന്നുവേണ്ട 'കലക്കവെള്ളത്തില്‍ മീന്‍പിടിക്കല്‍' എന്ന നാടന്‍ കലാരൂപം വിവിധ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചത് ജനം കൊതിയോടെ വീക്ഷിച്ചു ... എല്ലാത്തിനും മേമ്പൊടിയായി അച്ചുമാമന്‍റെ 'അഭിസാരിക' പ്രയോഗവും,സെല്‍വരാജിന്‍റെ മുഹൂര്‍ത്തം നോക്കിയുള്ള പൂഴിക്കടകനും കണ്ടു കേരളക്കരയാകെ ത്രസിച്ചു പോയി..

ഇലക്ഷന് വെയിലും ചൂടേറ്റു , വായിലെ വെള്ളം വറ്റിച്ച രാഷ്ട്രീയക്കാര്‍  വിശ്രമതിലായിരിക്കുമോ??  അതോ പണിയെടുക്കുന്നതിന്‍റെ ക്ഷീണം   വീക്കെന്റ്റില്‍ nightout നടത്തി നൈറ്റ്ക്ലബ്ബിലും, പബിലും ആഘോഷിക്കുന്ന ഐടി കുട്ടന്മാരെ പോലെ ആഘോഷിക്കുവാണോ  ആവോ??

സ്ഥാനാര്‍ഥികള്‍ എന്തായാലും പള്ളികളായ പള്ളികളിലും അമ്പലങ്ങളിലും നേര്‍ച്ച ഇടാനുള്ള  ഓട്ടതിലായിരിക്കുമല്ലോ... 

1 comment:

  1. വിശ്രമിക്കുന്നൊന്നും ഇല്ല,
    പിറവത്തെ വോട്ടെടുപ്പ് കഴിഞ്ഞാലുടനെ നടപടിയെടുക്കാന്‍ മാറ്റി വെച്ചിരുന്ന ചില തലവേദനകള്‍ക്കുള്ള മരുന്ന് ഇന്നലെ വൈകുന്നേരം മുതല്‍ കൊടുത്തു തുടങ്ങി ലേക്ഷോറിലെ മുതലാളിയെ വെള്ളം കുടിപ്പിക്കുന്ന നേഴ്സ് കുഞ്ഞുങ്ങള്‍ക്ക് അറസ്റ്റ്, കോലഞ്ചേരിയിലെ യാക്കോബായ വിശ്വാസികള്‍ക്കും വികാരിയച്ചനും പള്ളിക്കുള്ളില്‍ ലാത്തിച്ചാര്‍ജും കൂമ്പിനിടിയും.

    ReplyDelete